ചങ്ങനാശ്ശേരി:കേരളത്തില്‍ സാമുദായിക സൗഹാര്‍ദത്തിന്റെ ഉഷ്മളത കുറഞ്ഞെന്നും അത് വീണ്ടെടുക്കാന്‍ സമുദായനീതിയും സാമൂഹികനീതിയും ഉറപ്പാക്കണമെന്നും...
ചങ്ങനാശ്ശേരി:കേരളത്തില്‍ സാമുദായിക സൗഹാര്‍ദത്തിന്റെ ഉഷ്മളത കുറഞ്ഞെന്നും
അത് വീണ്ടെടുക്കാന്‍ സമുദായനീതിയും സാമൂഹികനീതിയും ഉറപ്പാക്കണമെന്നും
പ്രതിരോധമന്ത്രി എ.കെ.ആന്റണി. പെരുന്ന എന്‍.എസ്.എസ്. ആസ്ഥാനത്ത് 136-ാമത്
മന്നംജയന്തിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി. ഇന്ത്യയില്‍
മതസൗഹാര്‍ദത്തിന് ഏറ്റവും പേരുകേട്ട സംസ്ഥാനം കേരളമായിരുന്നു. ഇന്ന്
എല്ലാം കുറഞ്ഞു. എല്ലാം നശിച്ചു എന്നുഞാന്‍ പറയുന്നില്ല. എന്നാല്‍,
സൗഹാര്‍ദത്തിന് ഊഷ്മളത കുറഞ്ഞു.
അവിശ്വസവും സ്പര്‍ധയും വര്‍ദ്ധിച്ചുവരുന്നു. ഇങ്ങനെ പോയാല്‍ പണ്ട് സ്വാമി വിവേകാനന്ദന് പറഞ്ഞതുപോലെ കേരളം ഭ്രാന്താലയമാകും. ഇത് തീകൊണ്ടുള്ള കളിയാണ്ഇതവസാനിക്കണം. ആന്റണി പറഞ്ഞു. 'ഞാന്‍ യാഥാര്‍ഥ്യ ബോധമുള്ളയാളാണ്. മന്ത്രംപോലെ സമുദായ സൗഹാര്ദമെന്നു പറഞ്ഞതുകൊണ്ട്കാര്യമില്ല.
സമൂഹത്തിന്റെ താക്കോല്സ്ഥാനങ്ങളിലിരിക്കുന്നവര് ആത്മാര്‍ഥമായി ശ്രമിച്ച് എല്ലാ രംഗത്തും സമുദായനീതിയും സാമൂഹികനീതിയും ഉറപ്പാക്കണം.
വടക്കേ ഇന്ത്യയിലെ സാഹചര്യമല്ല കേരളത്തിലേത്. ഈ സമൂഹത്തിലുള്ള പ്രശ്നങ്ങളറിഞ്ഞ് പരിഹാരമുണ്ടാക്കാനാണ് ശ്രമിക്കേണ്ടത്'-ആന്റണി ചൂണ്ടിക്കാട്ടി. എല്ലാ സമുദായങ്ങള്‍ക്കും രാഷ്ട്രീയ കക്ഷികള്‍ക്കും സമൂഹത്തിനുമൊത്തവും മന്നത്ത്പത്മനാഭന്റെ പ്രവര്‍ത്തനം മാതൃകയാണെന്ന് എ.കെ.ആന്റണി പറഞ്ഞു. നിസ്വാര്‍ഥമായി, സത്യസന്ധതയോടെ ലാളിത്യത്തോടെ അന്ത്യംവരെ അദ്ദേഹം പ്രവര്‍ത്തിച്ചു. സ്വന്തം സമുദായത്തിലെ അനാചാരങ്ങളെ രൂക്ഷമായി വിമര്‍ശിച്ചും അതിനെതിരെ പോരാടിയും വിജയിച്ചു. എന്‍.എസ്.എസ്. പ്രസിഡന്റ് പി.എന്‍.നരേന്ദ്രനാഥന്‍നായര്‍ അധ്യക്ഷത വഹിച്ചു.നിയമസഭാ സ്പീക്കര്‍ ജി.കാര്ത്തികേയന് മന്നംഅനുസ്മരണ പ്രഭാഷണം നടത്തി.
ജന്മംകൊണ്ട് മുന്നാക്കക്കാരനായിരിക്കെ പിന്നാക്കക്കാരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സമരരംഗത്തിറങ്ങിയ മന്നത്ത്പത്മനാഭന് നവോത്ഥാന നായകരില്‍ സമാനതകളില്ലാത്തയാളാണെന്ന് സ്പീക്കര്‍ പറഞ്ഞു. അവര്‍ണരുടെ മോചനത്തിനുവേണ്ടി സവര്‍ണജാഥ നയിച്ച മന്നം എല്ലാവരുടെയും മാതൃകാപുരുഷനാണെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. വിദ്യാഭ്യാസ രംഗത്തുള്‍പ്പെടെ എന്‍.എസ്.എസ്. ഉന്നയിച്ചിട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതാണ്. കേന്ദ്രത്തില്‍ മുന്നാക്ക വിഭാഗവികസന കോര്പ്പറേഷന് സ്ഥാപിക്കാന്‍ എ.കെ.ആന്റണി മുന്‍കൈയെടുക്കണമെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
സി.എഫ്.തോമസ് എം.എല്‍.എ., ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രാധ വി.നായര്‍ എന്നിവര്‍ പ്രസംഗിച്ചു. എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ സ്വാഗതവും ട്രഷറര്‍ ഡോ.എം.ശശികുമാര്‍ നന്ദിയും പറഞ്ഞു. രാവിലെ ഏഴരമുതല്‍ മന്നംസമാധിയില്‍ നടന്ന പുഷ്പാര്‍ച്ചനയിലും ജയന്തി സമ്മേളനത്തിലും പങ്കെടുക്കാന്‍ ഒട്ടേറെ പ്രമുഖരെത്തി. കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല, രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്, കേന്ദ്രമന്ത്രി കെ.സി.രാജഗോപാല്‍, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, വി.എസ്.ശിവകുമാര്‍, കെ.ബി.ഗണേഷ്കുമാര്, അനൂപ് ജേക്കബ്, ഗവ.ചീഫ്വിപ്പ് പി.സി.ജോര്‍ജ്, എം.പി.മാരായ ആന്‍േറാ ആന്റണി, എം.കെ.രാഘവന്, ജോസ് കെ.മാണി, എന്‍.പീതാംബരക്കുറുപ്പ്, എം.എല്‍.എ.മാരായ മോന്‍സ് ജോസഫ്, പി.സി.വിഷ്ണുനാഥ്, ഡോ.എന്‍.ജയരാജ്, വര്‍ക്കല കഹാര്‍, ബാബു പ്രസാദ്, എം.എ.വാഹിദ്, ശിവദാസന്‍ നായര്‍, കെ.മുരളീധരന്,മുന്‍ എം.എല്‍.എ.മാരായ തോമസ് ചാഴികാടന്, എം.മുരളി എന്നിവര്‍ എത്തിയിരുന്നു.