കാസര്‍കോട്: കേരളത്തില്‍ വീണ്ടും വേരുറപ്പിക്കാനുള്ള ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ നീക്കത്തിന് തിരിച്ചടി. മാര്ട്ടിന് മാനേജിങ് ...
കാസര്‍കോട്: കേരളത്തില്‍ വീണ്ടും വേരുറപ്പിക്കാനുള്ള ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ നീക്കത്തിന് തിരിച്ചടി. മാര്ട്ടിന് മാനേജിങ് ഡയറക്ടറായ ഫ്യൂച്ചര്‍ ഗെയിമിങ് സൊല്യൂഷന്‍സിന് നാഗാലാന്‍ഡ് ലോട്ടറിയുടെ കേരളത്തിലെ വിതരണത്തിനുള്ള അനുമതി നല്‍കാനാവില്ലെന്നു കാണിച്ച് നികുതിവകുപ്പ് ഉത്തരവിറക്കി. രജിസ്ട്രേഷനായി സമര്‍പ്പിച്ച ഒരുലക്ഷം രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റും തിരിച്ചയച്ചു. മാര്‍ട്ടിന്റെ കമ്പനിയും നാഗാലാന്‍ഡും ചേര്‍ന്ന് ഉണ്ടാക്കിയ കരാര്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ തള്ളിയത്. കരാര്‍ സംശയാസ്പദമാണെന്നും രാജ്യത്തെ ലോട്ടറി നിയമങ്ങള്‍ ലംഘിച്ചതായും നികുതിവകുപ്പ് പറയുന്നു.
അപേക്ഷ തള്ളാതിരിക്കാന്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് ഫ്യൂച്ചര്‍ ഗെയിമിങ് സൊല്യൂഷന്‍സിന് നികുതിവകുപ്പ് നോട്ടീസ് അയച്ചിരുന്നു. രൂക്ഷമായ ഭാഷയിലാണ് മാര്‍ട്ടിന്റെ കമ്പനി സര്ക്കാര്വാദങ്ങളെ തള്ളി മറുപടിനല്‍കിയത്. എന്നാല്‍, മറുപടി തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. ഒക്ടോബര്‍ 15നാണ് ഫ്യൂച്ചര്‍ ഗെയിമിങ് സൊല്യൂഷന്‍സിന്റെ അപേക്ഷ നികുതിവകുപ്പിന്റെ പാലക്കാട് സര്‍ക്കിള്‍ ഓഫീസില്‍ ലഭിച്ചത്. സ്ഥാപനത്തിന് പാലക്കാട് നഗരസഭ ലൈസന്‍സ് നല്‍കിയത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് നഗരസഭ ലൈസന്‍സ് റദ്ദാക്കി. ഇതിനെതിരെ മാര്‍ട്ടിനും കൂട്ടരും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. കമ്പനിക്ക് കേരളത്തില്‍ സാധുവായ ലൈസന്‍സില്ലാത്തതും അനുമതി നിഷേധിക്കാന്‍ കാരണമായി ചുണ്ടിക്കാട്ടുന്നു.
നികുതിവകുപ്പിന്റെ പാലക്കാട് സര്‍ക്കിള്‍ ഓഫീസ് രണ്ടുതവണ കമ്പനിയുടെ വാദംകേട്ടു. രണ്ടിലും കമ്പനി പ്രതിനിധിക്ക് തൃപ്തികരമായ മറുപടിനല്കാനോ രേഖകള്‍ ഹാജരാക്കാനോ ആയിട്ടില്ലെന്ന് വകുപ്പ് പറയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കരാറുകള്‍ ഗവര്‍ണറുടെ പേരിലായിരിക്കണം. എന്നാല്‍, ഗവര്‍ണര്‍ക്കു പകരം നാഗാലാന്‍ഡിലെ ഒരു ഉദ്യോഗസ്ഥനാണ് ഫ്യൂച്ചര്‍ ഗെയിമിങ് സൊല്യൂഷ്യന്സുമായുള്ള കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്. കമ്പനിയുടെ മാനേജിങ് ഡയറക്ടര്ക്കുപകരം കൊഹിമ ക്യാമ്പ് ഓഫീസിലുള്ള ഒരാളും കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇത് സംശയാസ്പദമാണെന്ന് നികുതിവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.
സാമ്പത്തികവും നിയമപരവുമായ മുഴുവന്‍ ഉത്തരവാദിത്തവും വിതരണക്കാരനായിരിക്കുമെന്നാണ് കരാറിലുള്ളത്. ഉത്തരവാദിത്തത്തില്‍നിന്ന് നാഗാലാന്‍ഡ് സര്‍ക്കാര്‍ മാറിനില്‍ക്കുന്നത് ക്രമക്കേടിന് വഴിയൊരുക്കുന്നതും നിയമപരമായി നിലനില്‍ക്കാത്തതുമാണെന്നും അപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു.
കേരളത്തില്‍ നിരോധിച്ച ഓണ്‍ലൈന്‍ ലോട്ടറിക്കുകൂടി നാഗാലാന്‍ഡ് സര്‍ക്കാരുമായുള്ള കരാറില്‍ മാര്ട്ടിന് അനുമതിനല്‍കുന്നുണ്ട്. ഓണ്‍ലൈന്‍ ലോട്ടറി കേരളത്തില്‍ തിരിച്ചുകൊണ്ടുവരാനാണ് നാഗാലാന്‍ഡ് ഭാഗ്യക്കുറിയിലൂടെ മാര്ട്ടിന് ലക്ഷ്യമിട്ടതെന്നും ഇത് അനുവദിക്കാനാവില്ലെന്നും നികുതിവകുപ്പ് പറയുന്നു.
മാര്‍ട്ടിനെതിരെയുള്ള 32 സി.ബി.ഐ. കേസുകളില്‍ ഒമ്പതെണ്ണത്തില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ല. അന്വേഷണം പൂര്‍ത്തിയായവയില്‍ അന്വേഷണ റിപ്പോര്‍ട്ടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ എറണാകുളം സി.ജെ.എം. കോടതിയില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. അനധികൃതമായി 60.65 കോടി രൂപയുടെ സിക്കിം ലോട്ടറി അച്ചടിച്ച് മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് വഴി വിതരണംചെയ്ത കേസിലും അന്വേഷണം നടക്കുകയാണ്. സാന്റിയാഗോ മാര്ട്ടിന്, സിക്കിം സര്‍ക്കാര്‍, മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് എന്നിവര്‍ക്ക് ഈ കേസില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല. ഈ കേസുകള്‍ നിലനില്‍ക്കുന്നതിനാലും മാര്ട്ടിന് മാനേജിങ് ഡയറക്ടറായ കമ്പനിക്ക് അനുമതി നല്‍കാനാവില്ലെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.